Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope Expresses

ഹെയ്തിയിലെ കൂട്ടക്കൊലയിൽ ആശങ്ക രേഖപ്പെടുത്തിയും നേപ്പാളിനുവേണ്ടി പ്രാർഥിച്ചും മാർപാപ്പ

റോം: ​​​​ഹെ​​​​യ്തി​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ഭീ​​​​ക​​​​ര​​​​മാ​​​​യ കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​യി​​​​ൽ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ ബ​​​​ന്ദി​​​​ക​​​​ളെ ഉ​​​​ട​​​​ൻ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. വേ​​​​ന​​​​ൽ​​​​ക്കാ​​​​ല വ​​​​സ​​​​തി​​​​യാ​​​​യ ക​​​​സ്തേ​​​​ൽ ഗ​​​​ണ്ടോ​​​​ൾ​​​​ഫോ​​​​യി​​​​ൽ ത്രി​​​​കാ​​​​ല പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം വി​​​​ശ്വാ​​​​സി​​​​ക​​​​ളെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യുകയാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. നേ​​​​പ്പാ​​​​ളി​​​​ലും ടി​​​​ബ​​​​റ്റി​​​​ലു​​​​മു​​​​ണ്ടാ​​​​യ വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ വീ​​​​ണ്ടും പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ അ​​​​ർ​​​​പ്പി​​​​ച്ചു.

‘ഹെ​​​​യ്തി​​​​യി​​​​ലെ കെ​​​​ൻ​​​​സ്കോ​​​​ഫി​​​​ൽ ന​​​​ട​​​​ന്ന കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​യു​​​​ടെ ദുഃ​​​​ഖ​​​​ക​​​​ര​​​​മാ​​​​യ വാ​​​​ർ​​​​ത്ത​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ക​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്’ -മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. ഇ​​​​ര​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ദുഃ​​​​ഖ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം, ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രെ ഉ​​​​ട​​​​ൻ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

നേ​​​​പ്പാ​​​​ളി​​​​ലും ടി​​​​ബ​​​​റ്റി​​​​ലും പ്ര​​​​ള​​​​യം വി​​​​ത​​​​ച്ച നാ​​​​ശ​​​​ന​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്കും കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കും വേ​​​​ണ്ടി മാ​​​​ർ​​​​പാ​​​​പ്പ വീ​​​​ണ്ടും പ്രാ​​​​ർ​​​​ഥി​​​​ച്ചു. ‘എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ശ്ര​​​​ദ്ധ​​​​യും സ​​​​ഹാ​​​​യ​​​​വും ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രി​​​​തം കു​​​​റ​​​​യ്ക്കാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്ക​​​​ട്ടെ’ -മാ​​​ർ​​​പാ​​​പ്പ പ​​​​റ​​​​ഞ്ഞു.
വി​​​​ശു​​​​ദ്ധ അ​​​​ഗ​​​​സ്റ്റി​​​​ന്‍റെ തി​​​​രു​​​​നാ​​​​ൾ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​ത് തു​​​​ട​​​​രാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. കൂ​​​​ടാ​​​​തെ, സ​​​​ഭ ആ​​​​ച​​​​രി​​​​ക്കു​​​​ന്ന ‘സൃ​​​​ഷ്‌​​​​ടി​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള ലോ​​​​ക പ്രാ​​​​ർ​​​​ഥ​​​​നാ​​​ദി​​​​നം’ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട്, ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്രമേയമായ ‘ജീ​​​​വ​​​​ന്‍റെ ജ​​​​ലം’എ​​​​ന്ന സ​​​​ന്ദേ​​​​ശം ഉ​​​​ൾ​​​​ക്കൊ​​​​ണ്ട് പ്ര​​​​കൃ​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ മാ​​​ർ​​​പാ​​​പ്പ എ​​​​ല്ലാ​​​​വ​​​​രെ​​​​യും ക്ഷ​​​​ണി​​​​ച്ചു.

Latest News

Corehub Up